Sacred History & Antiquity

Thiruvarkattukavu ശ്രീ തിരുവർക്കാട്ട് കാവ് श्री तिरुवरकट्ट काव

Sree Madayi Kavu Bhadrakali Temple, the spiritual heart of Madayi.

Located in the serene suburb of Payangadi, Madayi, this sacred shrine stands as a powerful symbol of devotion, approximately 30 kms north of Kannur and 10 kms south of Payyannur in North Kerala.

പഴയങ്ങാടി, മാടായി എന്ന ശാന്തമായ ഉപനഗരത്തിൽ സ്ഥിതിചെയ്യുന്നു, ഈ പുണ്യമന്ദിരം ഭക്തിയുടെ ശക്തമായ ചിഹ്നമായി നിൽക്കുന്നു, കണ്ണൂരിന് ഏകദേശം 30 കിലോമീറ്റർ വടക്കും പയ്യന്നൂരിന് 10 കിലോമീറ്റർ തെക്കും ഉത്തര കേരളത്തിൽ.

पय्यंगाडी, मदई के शांत उपनगर में स्थित, यह पवित्र मंदिर भक्ति का एक शक्तिशाली प्रतीक है, कन्नूर से लगभग 30 किलोमीटर उत्तर और पय्यन्नूर से 10 किलोमीटर दक्षिण उत्तर केरल में।

Sacred Location

പുണ്യസ്ഥലം

पवित्र स्थान


Situated atop the majestic Madayippara hill, offering a divine vista of the surrounding rivers and sea.


മഹത്വമുള്ള മാടായിപ്പാറ മലയുടെ മുകളിൽ സ്ഥിതിചെയ്യുന്നു, ചുറ്റുമുള്ള നദികളും കടലും ദിവ്യമായ കാഴ്ച നൽകുന്നു.


भव्य मदयिप्पारा पहाड़ी की चोटी पर स्थित, आसपास की नदियों और समुद्र का दिव्य दृश्य प्रदान करता है।

The Mother Temple

മാതൃക്ഷേത്രം

माता मंदिर


Known as Thiruvarkattukavu, it is revered as the first and most powerful among the Kavu shrines.


തിരുവർകാട്ടുകാവ് എന്നറിയപ്പെടുന്നു, കാവ് ക്ഷേത്രങ്ങളിൽ ആദ്യത്തെയും ഏറ്റവും ശക്തമായതുമായി ആദരിക്കപ്പെടുന്നു.


थिरुवर्काट्टुकावु के रूप में जाना जाता है, यह कावु मंदिरों में पहला और सबसे शक्तिशाली माना जाता है।

Royal Patronage

രാജകീയ പിന്തുണ

राजकीय संरक्षण


Historically linked to the Kolathiri Rajas, the traditional rulers of the Mushika Dynasty.


ചരിത്രപരമായി കോലത്തിരി രാജാക്കന്മാരുമായി ബന്ധപ്പെട്ടിരിക്കുന്നു, മുഷിക രാജവംശത്തിന്റെ സമ്പ്രദായ രാജാക്കന്മാർ.


ऐतिहासिक रूप से कोलाथिरी राजाओं से जुड़ा हुआ, मुशिका राजवंश के पारंपरिक शासक।

History Of Sree Madayi Kavu മാടായി കാവിന്റെ ചരിത്രം माड़ाई का कावा का इतिहास

Madayi Kavu Temple

Madayi kavu bhadrakali temple , also known as Thiruvarkattukavu, is located at Madayi, a suburb of payangadi, a village located about 30 kms north of kerala and 10kms south of payyannur in kannur dist., kerala. The The real reason for the shifting of the temple from taliparamba to Madayi, according to historical facts , is the shift that existed between the Namboodiri Community of Perinchellur(Taliparamba) and the kings. It was actually a conflict for power between priesthood and kingship. The aristrocratic namboodiris of Taliparamba wanted to assert their authority over the kings. The kings reisted. The namboodiris who were the official priests of the kings refused to perform their religious duties. Finally, the king had to bring 237 brahmin families from Karnataka. They were known as Tulu Brahmins. The royal dynasty had to shift the sanctum sanctorum of goddess bhadrakali from Taliparamba. A temple was constructed at Madayi and the idol consecrated. This took place in 344AD. This is revealed by the inscription on a copper plate which was recovered from the old palace of the king. The antiquity of the temple is established by this copper plate inscription.

माड़ई कावु जो थिरुवर काडु भगवति मंदिर के रूप में भी जाना जाता है ,केरल में एक प्रसिद्ध हिन्दु मंदिर है जिसकि प्रतिष्ठा माँ काली है | माना गया है कि माड़ई कावु केरल में सबसे पुराना निर्मित मंदिर है | इस मंदिर की उत्पत्ति प्राचीन है और यहाँ माँ काली के रूप से ही माड़ई कावु अम्मा का थिरुवर काडु भगवति कि पूजा की जाती है |मंदिर जो अब देवस्वम बोर्ड के पशासन प्रबंध में है वह मूलरूप में कोलत्तिरि राजाओं के नियंत्रण में था | देवी जिसकी यहाँ माँ काली के रूप में पूजा की जाती है वह भक्तों पर उनके आशीर्वादों के लिए जाना जाता है और यहाँ एक विशवास है की किसी भी भक्त इस देवी को विशवास के साथ पूजा की, तो वह काला जादू और दुश्मनों की टोना से मुक्त होगा | इस मंदिर की उतपत्ति प्राचीन है, संभवतः पूर्व मौजूदा वैदिक काल है | मुख्य देवता जिसकी यहाँ पूजा की जा रही है वह मड़ाई कावु या थिरुवर काडु भगवति जो काली के रूप में भगवती है | भगवती को शिव की बेटी के रूप में पूजा की जाती है | और यहाँ अन्य देवतायें भी मौजूत है | मंदिर में एक शिव मंदिर भी शामिल है | शिव मंदिर पूर्व का सामना कर रहा ,जबकि माँ काली मंदिर पश्चिम की ओर का सामना करता है | मंदिर की ब्राह्मण पुजारियों, पोदावर ब्राह्मण के नाम से जाना जाता है ,काली पूजा से सम्बंधित एक विशेष संप्रदाय से संबंध रखते हैं, और मांस का सेवन से वर्जित नहीं किया गया हैं| मंदिर का एक ख़ास पहलु है मुर्ग़ी की कलशम , जो देवी के लिए मुर्ग़ी के बलिदान उच्च संबंध में आयोजित किया जाता है |मालाबार में हैदर अली के आक्रमण के दौरान ,इस्लामी के अनुयायियों ने पास ही की मंदिरों को (वडुकुंनू सेवा मंदिर समेत ) भी नष्ट कर दिया था | 1780 के लगभग, माडई कावु बलि पशुओं के अंतड़ियों के साथ अपवित्र थे ,जो निम्नलिखित वेंगाईल चाथुकुट्टी नामित एक स्थानीय नायर योद्धा को मौत की सज़ा के कार्य के लिए बदमाश जिम्मेदार ठहराया ,कटा हुआ सिर को मंदिर की प्राधिकारियों को पहुंचाया गया | जिसके चलते वेंगाईल नायर परिवार को नायनार का शीर्षक प्राप्त हुआ |

കാലം പഴയൊരു 'കോലെഴുത്തിൽ' നിന്നും ലഭിച്ചിരിക്കുന്ന സൂചന, തിരുവർകാട്ടുകാവിലെ ഭദ്രകാളി പ്രതിഷ്‌ഠ നടന്നത് എ.ഡി . 344 -ൽ ആണെന്നാണ് . അന്നത്തെ കോലത്തിരി ഒരു കേരളവർമ്മയാണെന്നും സൂചനയുണ്ട് . ഈ എ.ഡി.344 - ന് വളരെ ചരിത്രപ്രാധാന്യമുണ്ട് . പ്രത്രേകിച്ചും, പ്രതിഷ്‌ഠകർമം നടന്നിരിക്കുന്നത് മിഥുനമാസത്തിലാണെന്നുള്ളതുകൊണ്ട്, ഈ ചരിത്ര പശ്ചാത്തലം, പ്രധാനപ്പെട്ട ഒരു ചരിത്ര സംഭവം മേലിൽ വിവരിക്കുമ്പോൾ വിശദീകരിക്കുന്നതാണ് . ഉടമസ്ഥത മാടായിക്കാവ് - തിരുവർകാട്ടുകാവ് ക്ഷേത്രം, ആദ്യ കാലത്ത് , മാടായിപ്പാറയുടെ അടുത്ത പ്രദേശമായ 'അടിത്തില 'യിലെ പ്രശസ്ത നായർ തറവാട്ടുകാരുടെ അധീനതയിലായിരുന്നുവെന്ന് പറയപ്പെടുന്നു. ഈ തറവാട്ടുകാർ 'അഞ്ഞൂർ നായന്മാർ ' എന്നാണറിഞ്ഞിരുന്നത് . പിൽക്കാലത്ത് ചിറക്കൽ തമ്പുരാൻ ഈ ക്ഷേത്രത്തിന്റെ ആധിപത്യം ഏറ്റെടുത്തു . ഇന്ന് , ഈ ക്ഷേത്രത്തിൽ 'ചിറയ്ക്കൽ ദേവസ്വം ' വക എന്ന് എഴുതി വച്ചിരിക്കുന്നതു കാണാം.

ക്ഷേത്രം 'കിഴക്കേ നടയിൽ കിഴക്കേ അറ്റത്ത് പടർന്നു പന്തലിച്ച് തണൽ വിരിക്കുന്ന വടവ്യക്ഷം. വടക്കും തെക്കും പടിഞ്ഞാറും ഇടതൂർന്ന് വളരുന്ന കാട് . ഇവയ്ക്കിടയിൽ മാടായി ക്ഷേത്രം കിഴക്കഭിമുഖമായി സ്ഥിതിചെയ്യുന്നു. നാലമ്പലത്തിൽ കടന്നാൽ മാടായി ക്ഷേത്രത്തിൽ ആദ്യം കാണുന്നത് ശിവന്റെ കോവിലാണ് . ഇത് ദീർഘചതുരാകൃതിയിലാണ്. ശ്രീകോവിലിനു മുന്നിൽ നമസ്കാര മണ്ഡപമുണ്ട് . നമസ്കാര മണ്ഡപത്തിൽ വടക്കു പടിഞ്ഞാറെ മൂലയിൽ ഒരു പീഠമുണ്ട് . അതിൽ പട്ട് വിരിച്ച് ഒരു വാൾ വച്ചിട്ടുണ്ട് . വെള്ളി കൊണ്ട് നിർമിതമായ തിരുവായുധമാണ് . സ്വർണം കൊണ്ട് നിർമിക്കപ്പെട്ട നാന്ദകവും ഉണ്ട്. ഉത്സവവേളകളിലും ചില പ്രത്യേക ആഘോഷ വേളകളിലും ഭഗവതിയുടെ ശീവേലി ബിംബം പുറത്തേക്ക് എഴുന്നള്ളിക്കുമ്പോൾ നാന്ദകവും അതോടൊപ്പം എഴുന്നള്ളിക്കും . ദിവസവും അത്താഴപൂജ കഴിഞ്ഞാൽ നാന്ദകവും ശ്രീകോവിലിനകത്തേക്ക് എഴുന്നള്ളിക്കുന്നു . ഭഗവതിബിംബത്തോട് ചേർത്തു വച്ചിരിക്കുന്ന സ്വർണ്ണ നാന്ദകവും ഭഗവതിയോടൊപ്പം പൂജിക്കപ്പെട്ടുന്നു . 'ശിവന്റെ ശ്രീകോവിലിന് അൽപം തെക്കുമാറിയാണ് ഭദ്രകാളിയുടെ ഗർഭഗൃഹം . ശ്രീകോവിലിന്റെ മുഖം പടിഞ്ഞാറോട്ടാണ് . ദീർഘ ചതുരാകൃതിയാണ് . ശ്രീകോവിലിൽ മൂന്ന് വിഗ്രഹങ്ങളുണ്ട് . മാടായിക്കാവിലെ ഭദ്രകാളിയുടെ വിഗ്രഹം ആസനരൂപത്തിലാണ് . അതായത് ഇരിക്കുന്ന ദേവിയാണ് . സുവർണ പീഠത്തിലിരിക്കുന്ന ദേവീവിഗ്രഹത്തിന് എട്ടടിയോളം ( 240 സെ .മീ ) ഉയരമുണ്ട്. ദിവ്യായുധങ്ങൾ ധരിച്ച എട്ടു തൃക്കരങ്ങൾ , വളഞ്ഞ കിരീടം , ചെത്തിപൂമാല , ചുവന്ന പട്ട് , സ്വർണാഭരണ വിഭൂഷങ്ങൾ , വലതുകാൽ നിലത്തു കുത്തി , ഇടതുകാൽ ദാരികാസുരനെ ചവുട്ടി , ശുലം കൊണ്ടു വധിക്കുന്ന നിലയിലാണ് പ്രതിഷ്‌ഠ. വിഗ്രഹം നിർമിച്ചിരിക്കുന്നത് കടുശർക്കരയോഗത്തിലാണ് . ദേവിയുടെ മൂന്ന് തരത്തിലുള്ള വിഗ്രഹങ്ങളുണ്ട് .(1 ) കടുശർക്കരയോഗത്തിൽ തീർത്ത മൂലബിംബം (2 )ലോഹത്തിൽ തീർത്ത ശീവേലി ബിംബം (3 )അഭിഷേകത്തിനുള്ള അർച്ചനാബിംബം . ശ്രീവേലി ബിംബത്തിന് എട്ട് കൈകളുണ്ട് . എന്നാൽ മൂലബിംബത്തിന്റെ 'താമസ' ഭാവമല്ല ഇതിനുള്ളത് . ഭദ്രകാളിയുടെ ശ്രീകോവിലിന് കിഴക്കു പടിഞ്ഞാറ് ദീർഘചതുരത്തിലായി വടക്കോട്ട് മുഖമുള്ള ശ്രീകോവിലിലാണ് സപ്‌ത മാതൃക്കൾ . ഒപ്പം വീരഭദ്രനും ഗണപതിയും . ഈ വിഗ്രഹങ്ങൾക്ക് ഏതാണ്ട് ഏഴടി പൊക്കം വരും . ശ്രീകോവിലിന്റെ പിൻചുമരിൽ രണ്ട്‌ യക്ഷികൾ , ഭൈരവൻ , വേതാളം , വിമാനദേവതകൾ എന്നിവരുടെ ശില്പങ്ങളുണ്ട് . സപ്‌ത മാതൃക്കളുടെ വിഗ്രഹവും കടുശർക്കരയോഗത്തിൽ നിർമിച്ചവയാണ്. മാടായിക്കാവ് ക്ഷേത്രത്തിൽ ദാരുശില്പങ്ങളുണ്ട് . നമസ്കാര മണ്ഡപത്തിന്റെ മേൽത്തട്ടിൽ ശുംഭശുംഭന്മാരുടെ കഥയാണ് കാണുന്നത് . പൂജാരികൾ 'മാടായിക്കാവിലെ പൂജാരികൾ ശാകേതയ കർമങ്ങളുള്ള സവർണ ക്ഷേത്രങ്ങളിലെ പൂജാരിമാരായ 'പിടാരർ ' എന്നറിയപ്പെടുന്ന ' ശാകേതയ ' ബ്രാഹ്മണരാണ് . അടിച്ചു തളിക്കുന്നതും ബിംബാരാധനയ്ക്കാവശ്യമായ പൂക്കളൊരുക്കുന്നതും ഇവർ തന്നെ . മാല കോർക്കുവാനെത്തുന്നത് പയ്യന്നൂരിൽ നിന്നുള്ള നമ്പീശന്മാരാണ് . വാദ്യമൊരുക്കുന്നത് മാരാന്മാരാണ് . 'പിടാരന്മാർ ' പത്തില്ലത്തുകാരാണ് .ഇവരെ 'ശാകേതയ പൂജ ' നടത്താൻ പരശുരാമൻ നിയോഗിച്ചതാണെന്ന് ഐതിഹ്യം . മദ്യവും മാംസവും ഉപയോഗിച്ചുള്ള ശാകേതയ പൂജ നടത്തുന്ന ഇവർക്ക് മദ്യമാംസാദികൾ ഭക്ഷണത്തിനു നിഷിദ്ധമല്ല . ജനനം മുതൽ മരണം വരെയുള്ള എല്ലാ ചടങ്ങുകൾക്കും മദ്യത്തിനും മാംസത്തിനും പ്രമുഖസ്ഥാനമുണ്ട് . ജാതിശ്രേണിയിൽ താഴെയാണെങ്കിലും , ഉപനയനം , വേളി മുതലായ ഷോഡശസംസ്കാര ക്രിയകൾ പിടാരന്മാർക്കും ബാധകമാണ് . പുല പതിനൊന്നു ദിവസമാണ് . മാടായിക്കാവിലെ പിടാരന്മാർ 'പെരിഞ്ചേല്ലുർ ' (തളിപ്പറമ്പ് ) ഗ്രാമത്തിൽ നിന്നെത്തിയ നാല് ഇല്ലക്കാരാണ് . താഴത്ത് , നടുവിൽ , ആയിരംപള്ളി , ഇട്ടുമ്മൽ എന്നിവയാണ് ആ നാല് ഇല്ലക്കാർ . ഇവരെ കൂടാതെ കാണണം വീട് , പയ്യങ്ങം വീട് , പാപ്പിനി വീട് എന്ന് മൂന്ന് വീട്ടുകാർ . പിടാരൻ സമുദായത്തിൽപെട്ടവരാണെങ്കിലും ക്ഷേത്രത്തിലെ അടിച്ചുതളി നടത്തുന്നവരായതിനാൽ പൂജാരികളായ പിടാരന്മാരിൽ നിന്നും അൽപം താഴെയാണ്. പൂജാരികളിൽ വിശേഷാൽ പൂജ നടത്താൻ അധികാരമുള്ള 'മുത്ത പിടാരർ', അദ്ദേഹത്തെ സഹായിക്കുന്ന 'ഇളയ പിടാരർ ' , നിത്യപൂജാദികർമങ്ങൾ നടത്തുന്ന 'ശാന്തി' എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾ . ഓരോ മാസവും ഓരോ ഇല്ലക്കാർ എന്ന ക്രമത്തിൽ നാല് ഇല്ലക്കാരും പൂജ നടത്തുന്നു . ഓരോ ഇല്ലാക്കാരിലും മേൽ പറഞ്ഞ മൂന്ന് സ്ഥാനികളുണ്ട്' . 'മാടായിക്കാവിലെ ഭദ്രകാളിക്ക് 'രക്തതർപ്പണം ' ഉണ്ട്. കോഴി ബലിയാണ് മുഖൃം. ക്ഷേത്ര പരിസരത്ത് വച്ചുതന്നെ മാംസം പാകം ചെയ്ത് ഭക്തജനങ്ങൾക്ക് നിവേദ്യമായി നൽകുന്നു . ഒൗദേൃാഗികമായി ജന്തുബലിയിലൂടെയുള്ള രക്തതർപ്പണം പൂർണമായും സർക്കാർ നിരോധിച്ചിട്ടുണ്ട്' . കൊല്ലത്തിൽ ഒരു തവണ ബ്രാഹ്മണ പൂജയുണ്ട്. മാടായിക്കാവ് ഭദ്രകാളി ക്ഷേത്രത്തിന്റെ തന്ത്രിസ്ഥാനം 'കാട്ടുമാടം ' നമ്പൂതിരിമാർക്കാണ് . കൊല്ലത്തിൽ ഒരു തവണ പൂജ നടത്തുന്നത് അവരാണ് . മിഥുനമാസത്തിൽ 13 , പ്രതിഷ്‌ഠാദിനത്തും നാൾ മാത്രം കാട്ടുമാടം നമ്പൂതിരി പൂജ നടത്തുന്നു. പിടാരന്മാരുടെ രാവിലത്തെ പൂജ കഴിഞ്ഞാൽ , ക്ഷേത്രം അടിച്ചു തളിച്ച് വ്യത്തിയാക്കുന്നു . അതിനുശേഷം കാട്ടുമാടം നമ്പൂതിരിയും അദ്ദേഹത്തിന്റെ പരികർമികളും ക്ഷേത്രത്തിൽ പ്രവേശിക്കുകയും പൂജകൾ നടത്തുകയും ചെയ്യുന്നു . പിന്നീട് ഉച്ചപൂജ കഴിഞ്ഞ്, കാട്ടുമാടം തിരികെ പോകുന്നു . പറഞ്ഞു കേൾക്കുന്നതിൽ നിന്നും മനസ്സിലാകുന്നത് , ക്ഷേത്രപ്രതിഷ്‌ഠ നടത്തിയ തന്ത്രി 'തരണനല്ലൂർ ' നമ്പൂതിരിപ്പാടാണെന്നാണ്. എന്തോ കാരണവശാൽ , ഒരു വർഷം പ്രതിഷ്‌ഠാദിനത്തിൽ അവർക്കെത്താൻ സാധിച്ചില്ല . അതു കാരണം അവർ തന്ത്രം കാട്ടുമാടത്തിനെ ഏൽപിക്കുകയും അതു തുടരുകയും ചെയ്തു. പ്രതിഷ്‌ഠാ ദിവസം , തരണനല്ലൂർ വരികയാണെങ്കിൽ , കാട്ടുമാടം തന്ത്രം ഒഴിഞ്ഞുകൊടുക്കേണ്ടി വരും . അക്കാരണത്താലാണ് കാട്ടുമാടം തന്ത്രി 'കൈവട്ട് ' എടുക്കാറില്ല എന്ന് പറയുന്നത് .